KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട: 78.84 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ അറസ്റ്റില്‍

കോഴിക്കോട് : കുന്ദമംഗലം കാരന്തൂരിൽ വെച്ച് അതിമാരക രാസലഹരിയായ എംഡിഎംഎ യുമായി രണ്ട് പേരെ സിറ്റി നാർക്കോട്ടിക് സെൽ പിടികൂടി. മലപ്പുറം വാഴയൂർ സ്വദേശി മാടഞ്ചേരിയിൽ  മുഹമ്മദ്റാഫി കെ പി (21), പൊക്കുന്ന് കിണാശ്ശേരി സ്വദേശി കോലഞ്ചിറയിൽ  മുഹമ്മദ് ഇബാൻ (22) എന്നിവരെ കാരന്തൂരിൽ വെച്ച്  അറസറ്റ് ചെയ്തത്. അസിസ്റ്റൻറ് കമ്മീഷണറുടെ അധിക ചുമതലയുള്ള ബാലചന്ദ്രന്റെ  നേതൃത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് മെഡിക്കൽ കോളേജ്  അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷിന്റെ  നേതൃത്വത്തിലുള്ള  കുന്ദമംഗലം എസ്.ഐ നിധിൻ എ എന്നിവരും ചേർന്ന് പിടികൂടിയത്. 
ബംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 78.84 ഗ്രാം എം ഡി എം എ യുമായി കാറിൽ വരികയായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ  നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പോലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.  ബംഗളൂരുവിൽ നിന്നും MDMA മൊത്തമായി കൊണ്ട് വന്ന്  കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും, ചില്ലറ വില്പ്പന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികൾ..
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെപറ്റി കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡാൻസാഫ് എസ്.ഐ മനോജ് എളയേടത്ത്, സുനോജ് കാരയിൽ, , സരുൺ കുമാർ പി.കെ , കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ഹാഷിഷ് SCPO വിജേഷ് CPO ബിബിൻ പ്രകാശ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു.
Share news