കൊയിലാണ്ടിയില്‍ വീണ്ടും എംഡിഎംഎ വേട്ട. പെരുവട്ടൂര്‍ സ്വദേശിയില്‍ നിന്ന് 8.67 ഗ്രാം എംഡിഎംഎ പിടികൂടി

കൊയിലാണ്ടിയില്‍ വീണ്ടും എംഡിഎംഎ വേട്ട. പെരുവട്ടൂര്‍ സ്വദേശിയായ യുവാവിന്റെ സ്കൂട്ടറിനുള്ളിലെ ബാഗില്‍ സൂക്ഷിച്ച 8.67 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. മുത്താമ്പി റോഡില്‍ അമ്പ്രമോളി കനാലിനുസമീപം പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പെരുവട്ടൂര്‍ താറ്റുവയല്‍കുനി സന്തോഷ് (35)നെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റൂറല്‍ എസ്പി ബൈജുവിന്റെ നിദ്ദേശപ്രകാരം ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്ഐമാരായ രാജീവന്, രഞ്ജിത്ത്, അരുണ്‍ കുമാര്‍, എസ്ഐ വിജു വാണിയംകുളം, ഡ്രൈവര്‍ ഗംഗേഷ്, അനഘ, ഡാന്‍സാഫ് അംഗം ഷോബിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

