കോഴിക്കോട് താമരശ്ശേരിയിൽ 950 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ 950 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പുല്ലാഞ്ഞിമേട് – കോളിക്കൽ റോഡിൽ റോഡിൽ വിനയ ഭവൻ സെമിനാരിക്ക് മുൻവശത്തായുള്ള വനത്തിൽ താമരശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാഷും, വാറ്റിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയത്.

വാറ്റു കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാനായ സ്ഥപിച്ച പൈപ്പ് ലൈനും കണ്ടെത്തി. ഓപ്പറേഷൻ ക്ലീൻ സ്ലൈറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ N K ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വനപാലകരും സംഘത്തിൽ ഉണ്ടായിരുന്നു.

