അരിക്കുളം പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്ന് ആർ എസ് പി

കൊയിലാണ്ടി: അരിക്കുളം പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്ന് ആർ എസ് പി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി സ്ഥിരം സെക്രട്ടറി ഇല്ലാതായിട്ട്. ഇത്രയും നാളായി പഞ്ചായത്തിൽ ഭരണ സ്തംഭനമാണ്. തൊട്ടടുത്ത പഞ്ചായത്ത് സെക്രട്ടറിമാർക്ക് മാറി മാറി അധിക ചുമതല നൽകുന്നത് പതിവായിരിക്കുകയാണ്.
.

ആയതിനാൽ സ്ഥിരം സെക്രടറിയെ നിയമിക്കണമെന്നും ഭരണ സ്തംഭനം ഒഴിവാക്കണമെന്നും ആർ.എസ്.പി അരിക്കുളം ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറിയേറ്റ് അംഗം എൻ. കെ. ഉണ്ണികൃഷ്ണൻ, എടച്ചേരി കുഞ്ഞിക്കണ്ണൻ, ശ്രീനാഥ് പൂവ്വങ്ങോത്ത്, അക്ഷയ് പുക്കാട്, ലാലു ഇടപ്പള്ളി, വത്സൻ തുളിപ്പ് തുടങ്ങിയവർ സംസാരിച്ചു. ജ്യോതിഷ് നടക്കാവിൽ അധ്യക്ഷത വഹിച്ചു.
