നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സുനി കോടതിയില്‍ കീഴടങ്ങിയത്. സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് നാടകീയമായി സുനി കോടതിയില്‍ കീഴടങ്ങിയത്.
