KOYILANDY DIARY.COM

The Perfect News Portal

ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; വഴിയോര കടകൾ തകർത്തു

ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ തകർത്തു. രാവിലെ നാലുമണിയോടുകൂടിയാണ് സംഭവം. സംസ്ഥാനപാതയിൽ പെരിയകനാലിന് സമീപം പുതുപെരട്ട് ഭാഗത്താണ് കൊമ്പൻ ഇറങ്ങിയത്.

വഴിയോരത്ത് സ്ഥിതി ചെയ്തിരുന്ന നാല് കടകൾ ആന തകർത്തു. കൈതച്ചക്കകൾ സൂക്ഷിച്ചിരുന്ന കടകളാണ് തകർത്തത്. രണ്ട് മണിക്കൂറോളം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരുത്തിയത്. ആന മല അടിവാരത്തേക്ക് മാറി.

Share news