KOYILANDY DIARY.COM

The Perfect News Portal

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്

മലയാള ​ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് കിലി പോള്‍ എന്ന ടാന്‍സാനിയന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകര്‍ ഏറെയാണ്.

കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയേട്ടന്റെ ആരാധകൾക്ക് ഒരു സന്തോഷവാർത്തയെത്തുകയാണ്. കിലി പോള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ വിഡിയോയിലൂടെയാണ് കേരളത്തിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.

 

 

നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ എന്നീ കിലി പോളിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

Advertisements

 

ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഇനി താരത്തിന്റെ കേരളത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് എല്ലാവരും.

Share news