കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി

കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരുക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.

ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

