KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് വന്യജീവിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കടുവയെന്ന് സംശയം

മലപ്പുറം കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണമാണെന്നാണ് സംശയം. ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

Share news