KOYILANDY DIARY.COM

The Perfect News Portal

കേരള നദ് വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം.

പയ്യോളി: പയ്യോളി ബിസ്മി നഗറിൽ വെച്ച് നടന്ന കെ. എൻ. എം പയ്യോളി മണ്ഡലം മേഖലാ സമ്മേളനം ജനസാന്നിധ്യം കൊണ്ടും ശ്രദ്ധകൊണ്ടും വേറിട്ട ഒന്നായി. വനിതാ സമ്മേളനം, വൈജ്ഞാനിക സമ്മേളനം, സമാപന സമ്മേളനം എന്നിങ്ങനെ മൂന്ന് സെക്ഷനുകളിൽ ആയിട്ടാണ് സമ്മേളനം നടന്നത്.
നവോത്ഥാനം പ്രവാചക മാതൃകയാണെന്നും അവ സദാ നെഞ്ചേറ്റണമെന്നും ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എ. അസ്ഹറലി പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ. വി ഹംസ സ്വാഗതവും പ്രസിഡണ്ട് അസ്ലം കീഴൂർ നന്ദിയും പറഞ്ഞു. 
വനിതാ സമ്മേളനം എം.ജി.എം ജില്ലാ പ്രസിഡണ്ട് മറിയം ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. പി ഫാത്തിമ അധ്യക്ഷത വഹിച്ചു. എ.വി. അഫ്സിന സ്വാഗതം പറഞ്ഞു. വൈജ്ഞാനിക സമ്മേളനം ജില്ലാ പ്രസിഡണ്ട് സി. കെ പോക്കർ ഉദ്ഘാടനം ചെയ്തു. കീ പോടി മൊയ്തീൻ അധ്യക്ഷത വഹിച്ചു. എൻ കെ എം സക്കറിയ, സക്കറിയ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി. വി. അബ്ദുറഹ്മാൻ സ്വാഗതവും, പി. പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. 
പി. എം ബാബു, കളത്തിൽ ബഷീർ, എ.സി അസൈനാർ ഹാജി, ഒ.ടി. ലത്തീഫ്, ടി.സി മുഹമ്മദ്, വി. എൻ. കെ അബ്ദുല്ല, അസ്ലം പുതിയോട്ടിൽ, കെ. അഷറഫ്, പി. ബഷീർ എന്നിവർ പങ്കെടുത്തു. മൗലവി ഷെഫീക്ക് അസ്ലം മുഖ്യപ്രഭാഷണം നടത്തി. കൊമ്മുണ്ടാരി അസൈനാർ നന്ദി രേഖപ്പെടുത്തി. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച സമ്മേളനം രാത്രി 10 മണിയോടെയാണ് സമാപിച്ചത്.
Share news