കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതി അംഗത്വ വിതരണം നടത്തി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനം അസി. പോലീസ് കമ്മീഷണർ ഇ.പി. പൃഥ്വിരാജ് നിർവ്വഹിച്ചു. ആദ്യ അംഗത്വം മുണ്ടയ്ക്കൽ ദേവി അമ്മ സ്വീകരിച്ചു. മുണ്ടയ്ക്കൽ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ എസ്.രാജൻ, പുന്നംകണ്ടി മോഹനൻ, ഇളയിടത്ത് രവീന്ദ്രൻ നായർ, ട്രസ്റ്റി ബോർഡ് അംഗം മുണ്ടയ്ക്കൽ സുകുമാരൻ നായർ, കരുമല വാസുദേവൻ, ഇളയിടത്ത് അജിത്ത് കുമാർ, പുത്തൂർ ബാലചന്ദ്രൻ , പുനത്തിൽ മുരളിധര ഗോപാൽ, പുന്നം കണ്ടി സത്യനാഥൻ തുടങ്ങിയവർ സംസാരിച്ചു.
