KOYILANDY DIARY.COM

The Perfect News Portal

ഒയിസ്ക ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കൊയിലാണ്ടി: ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡണ്ട് രാമദാസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്നു. ഒയിസ്ക സൗത്ത് ഇന്ത്യ പ്രസിഡണ്ട് പ്രൊഫസർ തോമസ് തേവര ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വി.പി. സുകുമാരൻ നടത്തി. പുതിയ അംഗങ്ങൾക്ക് ബാബുരാജ് ചിത്രാലയം  സത്യവാചകം ചൊല്ലി കൊടുത്തു.
.
.
വി.ടി. അബ്ദുറഹിമാൻ, കെ.സുരേഷ് ബാബു. എൻ. ചന്ദ്രശേഖരൻ, ആർ. സുരേഷ്ബാബു, ഗോപാലകൃഷ്ണൻ, എം. ജതീഷ് ബാബു, ബാബു കയനാടത്ത് , കെ. സുധാകരൻ, രാഗം മുഹമ്മദലി, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.ടി.അബ്ദുറഹിമാർ (പ്രസിഡണ്ട്), ഗോപാലകൃഷ്ണൻ, ബാലൻ അമ്പാടി (വൈസ് പ്രസിഡന്റ് മാർ), ആർ.സുരേഷ് ബാബു  (സെക്രട്ടറി), ബാബു കയനാടത്തിൽ, സത്യൻ. ടി.വി (ജോ. സെക്രട്ടറിമാർ), കെ. സുരേഷ്ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news