ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചതിനു ശേഷമുള്ള ആദ്യ എസ് എസ് എൽ സി ബാച്ചിൽ ജി എച്ച് എസ് എസ് പന്തലായനിക്ക് ചരിത്ര വിജയം

കൊയിലാണ്ടി: മിക്സഡ് ആയതിനു ശേഷവും SSLC നൂറ് മേനി കൊയ്ത് ജി എച്ച് എസ് എസ് പന്തലായനി, ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചതിനു ശേഷമുള്ള ആദ്യ എസ് എസ് എൽ സി ബാച്ചിലാണ് ചരിത്രവിജയം നേടിയത്. കൊയിലാണ്ടി ഉപജില്ലയിൽ ഒന്നാമത്. 394 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും ഉന്നത പഠനത്തിന് അർഹത നേടി. 108 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 29 കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി.
