KOYILANDY DIARY.COM

The Perfect News Portal

അതിതീവ്ര കാലാവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

കേരളാ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ മൈക്രോബയോളജി ഗവേഷകർ ഒരു പുതിയ ബാക്റ്റീരിയത്തെ കണ്ടെത്തിയിരിക്കുന്നു. എക്സിക്കോബാക്റ്റീരിയം അബ്രഹാമി (Exiguobacterium abrahamii) എന്ന ഈ പുതിയ സ്പീഷിസ്സിനു കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ മേധാവി ആയിരുന്ന പ്രൊഫസർ എ. അബ്രഹാമിന്റെ പേരാണ് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രൂവ് ഇക്കോസിസ്റ്റം ആയ പിച്ചാവരം (തമിഴ്‌നാട്) നിന്നും കിട്ടിയ മണ്ണ് സാംപിളിൽ നിന്നാണ് ഈ ബാക്റ്റീരിയം വേർതിരിച്ചെടുത്തത്.

ബയോടെക്നോളജി ഗവേഷണ വിദ്യാർത്ഥി ആയ സജ്‌ന സലിം, സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ഷിബുരാജ്, എന്നിവരാണ് ഈ ബാക്റ്റീരിയത്തെ കണ്ടെത്തിയത്. അന്താരാഷ്‌ട്ര പ്രശസ്‌തമായ സ്പ്രിങ്ങർ-നേച്ചർ പ്രസിദ്ധീകരണം ആയ Antonie van Leeuwenhoek ജേർണലിന്റെ പുതിയ വോളിയത്തിലാണ് (Volume 118) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

എക്സിഗുബാക്ടീരിയം എന്ന ജീനസിലെ സ്പീഷിസുകൾ അത്യന്തം കഠിനമായ പരിസ്ഥിതി സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നവയായതിനാൽ ബയോടെക്നോളജി ഗവേഷണങ്ങളിൽ വളരെയധികം സാധ്യതകളുള്ളവയാണെന്ന് പരിഗണിക്കപ്പെടുന്നു. എക്സിക്കോബാക്റ്റീരിയം അബ്രഹാമി-യുടെ വിശദമായ ജീനോം പഠനവും ഡൽഹി ഐഐടിയുടെ സഹകരണത്തോടെ നടത്തിയിട്ടുണ്ട്.

Advertisements

 

 

ഈ പഠനത്തിൽ വിവിധ ഇൻഡസ്ട്രിയൽ ഇൻസ്‌യ്മുകൾ, പെപ്റ്റിഡ് ആന്റിബിയോട്ടിക്‌സ് എന്നിവയുടെ സാന്നിധ്യം ഈ ബാക്റ്റീരിയത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ രാസ- ലായകങ്ങളുടെ സാന്നിധ്യത്തിലും വളരെ ശേഷിയോടെ പ്രവർത്തിക്കുന്ന ഒരു പ്രോട്ടിയേസ് എൻസൈം ഈ ബാക്റ്റീരിയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

Share news