സി.പി.ഐ. 25-ാം പാർട്ടി കോൺഗ്രസ്സ്: കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തീയതികളിൽ

കൊയിലാണ്ടി: സി.പി.ഐ. 25-ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തീയതികളിലായി കൊയിലാണ്ടിയിൽ നടക്കും. മെയ് 10 ന് വി.ആർ. വിജയരാഘവൻ മാസ്റ്റർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും പ്രഭാഷകനുമായ അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യും. മെയ് 11 ന് കൊയിലാണ്ടി ടൗൺഹാളിൽ എം. നാരായണൻ മാസ്റ്റർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ കൗൺസിൽ അംഗം അഡ്വ. പി. വസന്ത ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, ആർ. ശശി, ആർ. സത്യൻ, പി.കെ. കണ്ണൻ എന്നിവർ പങ്കെടുക്കും.
