KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ അഞ്ചു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി

പാകിസ്ഥാനിൽ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ അഞ്ചു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. പത്താൻകോട്ടിലെ എല്ലാ സ്കൂളുകളും 72 മണിക്കൂർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

.
ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യ ദൗത്യം നടപ്പാക്കിയത്.

കോട്ലി, ബഹാവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ ആക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചു. 12 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സ്ഥിതീകരിച്ചു. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു.

Advertisements
Share news