ഇന്ത്യ തിരിച്ചടിച്ചു; പാകിസ്ഥാനിലെ ഒമ്പത് സൈനിക ക്യാമ്പുകൾ തകർത്തു

ഓപ്പറേഷൻ സിന്ദൂര്‍ – തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ സൈനിക ക്യാമ്പുകൾ തകർത്ത് ഇന്ത്യ. പാകിസ്ഥാൻ, പാക് അധീന കാശ്മീർ എന്നിവിടങ്ങളിലെ 9 ക്യാമ്പുകളാണ് തകർത്തത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായാണ് മിസൈൽ ആക്രമണം. കോട്ലി, ബഹാവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ ആക്രമണം. അഞ്ചിടങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചു. 12 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സ്ഥിരീകരിച്ചു. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു. അതേസമയം ഇന്ത്യക്കെതിരെ പ്രതിരോധ നീക്കങ്ങൾ പാകിസ്ഥാൻ ആരംഭിച്ചു.

