KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകര അംഗന്‍വാടി കം ക്രഷ് ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭ കോമത്തുകര അംഗന്‍വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ കീഴിലുള്ള കോമത്തുകര 69-ാം നമ്പർ അംഗന്‍വാടിയിലാണ് ക്രഷ് ആരംഭിച്ചത്. മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട്  ഉദ്ഘാനംർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ അധ്യക്ഷനായി.
ജില്ലാ പ്രോഗ്രാം ഓഫീസർ അനിത പി പി മുഖ്യാതിഥിയായി. ഇന്ദിര ടീച്ചർ (ചെയർപേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി), നിജില (ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി), ഐസിഡിഎസ്  സൂപ്പർവൈസർമാരായ  ഷബില, മോനിഷ, റുഫീല എന്നിവർ സംസാരിച്ചു. പന്തലായനി അഡീഷണൽ ഐസിഡിഎസിനു  കീഴിൽ വരുന്ന ആദ്യത്തെ ക്രഷ്   ആണിത്.
ആറുമാസം മുതൽ മൂന്നു വയസ്സുവരെ ഉള്ള കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ടുകൊണ്ടാണ് അങ്കണവാടി കം ക്രഷ് എന്ന സ്ഥാപനം ആരംഭിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പൽനാ സ്‌കീമിൻ്റെ  ഭാഗമായാണ് അങ്കണവാടി കം ക്രഷ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. വാർഡ് കൗൺസിലർ ഷീന ടി കെ സ്വാഗതവും ക്രഷ് വർക്കർ സംഗീത നന്ദിയും പറഞ്ഞു.
Share news