KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വാസവൻ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം, ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരുക്കങ്ങള്‍ ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ഏര്‍പ്പെടുത്തും.

എസ് പി ജി നിര്‍ദേശം അനുസരിച്ചു മാത്രമേ സുരക്ഷാ കാര്യങ്ങള്‍ തീരുമാനിക്കൂ. രാഷ്ട്രപതിയുടെ സന്ദര്‍ശനം സന്തോഷകരവും അഭിമാനകരവുമാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

രാഷ്ട്രപതി മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജില്‍ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പിറ്റേന്ന് ശബരിമല ദര്‍ശനം നടത്തും. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു.

Advertisements
Share news