താങ്ങുവില നൽകാമെന്ന് വാഗ്ദാനം നൽകിയ കേന്ദ്ര സർക്കാർ വാക്കുപാലിക്കണം. ഐക്യകർഷകസംഘം

കൊയിലാണ്ടി: താങ്ങു വില നൽകാമെന്ന് വാഗ്ദാനം നൽകിയ കേന്ദ്ര സർക്കാർ വാക്കുപാലിക്കണമെന്നും വന്യജീവി ആക്രമണം മൂലം കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ബാധ്യസ്ഥരായ കേന്ദ്ര സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി നിൽക്കുന്ന അവസ്ഥ അവസാനിപ്പിച്ച് നിയമ ഭേദഗതികളിലൂടെ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും
ഐക്യകർഷക സംഘം മലബാർ മേഖലാ നേതൃസംഗമം ആവശ്യപ്പെട്ടു.

റഷീദ് പുളിയഞ്ചേരിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പേട്ട സജീവ്, പ്രസിഡണ്ട് വിജയദേവൻ പിള്ള എന്നിവർ സംസാരിച്ചു. തോമസ് വാഴക്കാല, അഡ്വ. ജവഹർ മനോഹർ, നിശ്ചലാനന്ദൻ, ഗോവിന്ദൻകുട്ടി, അഷ്റഫ് കെ പി, എന്നിവർ സംസാരിച്ചു. കാസർക്കോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.

ജൂൺ 13, 14 തിയ്യതികളിൽ പഞ്ചാബിലെ ഖന്നയിൽ നടക്കുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ കർഷകരും അണി ചേരണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.
