KOYILANDY DIARY.COM

The Perfect News Portal

ചാത്തോത്ത് ശ്രീധരൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സിപിഐ നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 3ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് കൊയിലാണ്ടി ഹാർബറിലാണ് ക്യാമ്പ് നടക്കുന്നത്.
മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ നേത്രവിഭാഗം, ചർമ്മരോഗ വിഭാഗം, ഓർത്തോ , ദന്തരോഗ പരിശോധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Share news