KOYILANDY DIARY.COM

The Perfect News Portal

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചു​രം ഒ​ന്നാം വ​ള​വി​നു താ​ഴെ ക​ന്ന​ടാംവ​ള​വി​ലാ​ണ് അ​പ​ക​ടം.  മൈ​സൂ​രുവിൽ നി​ന്ന് സി​മ​ന്‍റു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രേ വന്ന ലോ​റി​യി​ലി​ടി​ച്ചു. തൊ​ട്ടു​പു​റ​കി​ൽ വ​രി​കയാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി ബ്രേ​ക്കി​ട്ടതി​നെ​തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന കാ​ർ ടി​പ്പ​റി​ലി​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ നി​സാ​ര​പരിക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സി​മ​ന്‍റുമാ​യി വ​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ​ട​പ്പെ​ട്ട​താ​ണ് അപകടകാരണമെന്ന് ഡ്രൈ​വ​ർ പ​റ​യു​ന്നു. ചു​ര​ത്തിൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *