KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ച് പൊലീസ്

ലഹരിക്കെതിരെ ആവേശമായി പോലീസിൻ്റെ നേതൃത്വത്തിൽ വടം വലി മത്സരം. കോഴിക്കോട് റൂറൽ ജില്ല പോലീസാണ് നാദാപുരത്ത് വടം വലി മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ കാസർഗോഡ് ജില്ലാ പോലീസ് ടീം വിജയികളായി. ‘ഒത്തുപിടിക്കാം, പിടി വിടാതിരിക്കാം’ എന്ന സന്ദേശവുമായാണ് പോലീസ് നാദാപുരത്ത് വടം വലി മത്സരം സംഘടിപ്പിച്ചത്. ലഹരിക്കെതിരായ പ്രചാരണത്തിൻ്റെ ഭാഗമായി നടന്ന വടം വലി മത്സരം വലിയ ആവേശമായി.

ഡി ഐ ജി കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ കണ്ണൂർ റേഞ്ചിലുള്ള ആറ് പോലീസ് ടീമുകൾ പങ്കെടുത്തു. കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. വനിതകളുടെ പ്രദർശന മത്സരവും നടന്നു.

 

 

ലഹരിയുടെ വലയത്തിൽപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വടം വലി മത്സരം സംഘടിപ്പിച്ചതെന്ന് കോഴിക്കോട് റൂറൽ എസ് പി കെ ഇ ബൈജു പറഞ്ഞു. നാദാപുരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന വടം വലി മത്സരം കാണാൻ വൻ ജനാവലി എത്തിച്ചേർന്നു. ലഹരി വിമുക്ത പ്രതിജ്ഞയെടുത്ത് കാണികൾ പരിപാടിയുടെ ഭാഗമായി.

Advertisements
Share news