മന്ത്രവാദം നടത്തുന്നതിനിടെ പൊള്ളലേറ്റ യുവതി അത്യാസന്ന നിലയില്‍

നാദാപുരം: വിവാഹം നടക്കാത്തതിനെതുടര്ന്നു പരിഹാരമായി മന്ത്രവാദം നടത്തുന്നതിനിടെ പൊള്ളലേറ്റ യുവതി അത്യാസന്ന നിലയില്‍ കോഴിക്കോട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വെള്ളയില്‍ ഷെലീന(27)നെയാണ് സാരമായി പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രവാദിയായ കുറ്റിയാടി ചുങ്കിയന് കൊയിലോത്ത് തൂവോട്ട് പൊയില്‍ നജ്മ(37)നെ നാദാപുരം എസ്.ഐ.അഭിലാഷ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയാണ് യുവതിക്ക് പൊള്ളലേറ്റത്. പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. രണ്ടാം വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ കൂടെയാണ് യുവതി പുറമേരിയിലെ വീട്ടിലെത്തിയത്. യുവതിയുടെ വീട്ടിനുള്ളിലെ കസേലയില്‍ ഇരുത്തി പര്‍ദ മാറ്റി മുടികെട്ട് അഴിച്ചുമാറ്റുകയായിരുന്നു.

