KOYILANDY DIARY.COM

The Perfect News Portal

ഒടുവിലത്തെ കത്ത് പ്രകാശനം ചെയ്തു

വടകര: എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ ‘ഒടുവിലത്തെ കത്ത്’ പ്രകാശനം ചെയ്തു. വടകര എംഎൽഎ കെ രമ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത്തരം പുസ്തകങ്ങൾ സഹായിക്കും എന്ന് അവർ പറഞ്ഞു. കവി വീരാൻകുട്ടി പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യകൃതികൾ ജനഹൃദയങ്ങളുടെ സ്പന്ദനം ആകണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മയിൽ കല്ലറക്കൽ പുസ്തകം ഏറ്റുവാങ്ങി.
സ്വാഗതസംഘം ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ മുഖ്യ പ്രഭാഷണം നടത്തി. ഇസ്മയിൽ ചില്ല പുസ്തക പരിചയം നടത്തി. കവി സരസ്വതി ബിജു കവിതാലാപനം നടത്തി. വി പി സർവോത്തമൻ, പ്രദീപ് ചോമ്പാല, മനോജ് ആവള, സോമൻ മുതുവന, ബാബു എം മുതുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കഥാകൃത്ത് എ എം കുഞ്ഞിക്കണ്ണൻ മറുപടി പ്രസംഗം നടത്തി.
Share news