പനയപ്പിള്ളി ഓർഫനേജിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

മട്ടാഞ്ചേരി: പനയപ്പിള്ളി ക്രസന്‍റ് ഓർഫനേജിലെ അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഫസീല (13), നിഹാല തസ്മി (12), ഫാത്തിമ (8) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം നാല് മണി
മുതൽ കാണാതായത്. ഫസീലയും ഫാത്തിമയും സഹോദരിമാരാണ്. നിഹാല ലക്ഷദ്വീപ് സ്വദേശിനിയാണ്.
ഓർഫനേജ് അധികൃതർ നൽകിയ പരാതിയെതുടർന്ന് മട്ടാഞ്ചേരി പോലീസ് കേസെടുത്തു. കുട്ടികളെ സംബന്ധിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവർ 04842224066, 9497987106 എന്നീ നന്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

