കുന്നംകുളത്ത് ഭര്‍ത്താവ് ഉറങ്ങി കിടന്ന ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: കുന്നംകുളത്ത് യുവതിയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുന്നംകുളം ആനായിക്കല്‍ പനങ്ങാട്ട് പ്രതീഷാണ് ഭാര്യ ജിഷ(33)യെ കിടപ്പുമുറിയില്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ മുന്നോടെയാണ് സംഭവമുണ്ടായത്. ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. സംഭവസമയത്ത് പ്രതിഷിശന്റ അമ്മയും മകളും വീട്ടിലുണ്ടായിരുന്നു. സൗദി അറേബ്യയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.പാലക്കാട് തൃത്താല സ്വദേശിനിയാണ് ജിഷ.
