കൊയിലാണ്ടി താലൂക്കാശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ ഉദ്‌ഘാടനം ചെയ്തു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച എക്സ്-റേ മെഷീനും നവീകരിച്ച എക്സ്-റോ ഡിപ്പാർട്ട്മെന്റും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25 വർഷത്തെ വികസന പദ്ധതിയിൽ 10.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ എക്സ് – റേ മെഷീൻ വാങ്ങിയത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.
.

.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൗൺസിലർ എ. അസീസ് മാസ്റ്റർ, രത്നവലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ. രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ് .എം.കെ, ഡോ. റഷീദ്. കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
.

.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്. വി, പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി സ്വാഗതവും താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. അനു. എസ് ദാസ് നന്ദിയും പറഞ്ഞു.
