കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം കേന്ദ്രമന്ത്രി മേനകഗാന്ധി

ഡൽഹി: കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കൊച്ചിയിൽ സിനിമാതാരം ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ്. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രമിനൽ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഭരിക്കുന്നവരുടെ തണലിലാണ് കേരളത്തിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങിയ ദുർബലർക്കെതിരേ തുടർച്ചയായി ആക്രമണമുണ്ടാവുന്നത് ഗൗരവതരമാണെന്നും അതിനാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണ് നല്ലതെന്നും മേനക ഗാന്ധി അഭിപ്രായപ്പെട്ടു.
