കൊയിലാണ്ടി താലൂക്കാശുപത്രിക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം ചിലവഴിച്ച് വാങ്ങിയ പുതിയ ആംബുലൻസ് സമർപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് അത്യാധുനിക സൗകര്യങ്ങളടങ്ങിയ എ.എൽ.എസ് ആംബുൻസ് 30 ലക്ഷം ചിലവഴിച്ച വാങ്ങിയിട്ടുള്ളത്. ആംബുലൻസ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഫ്ളാഗ് ഓഫ് ചെയ്തു.
