KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്തി

കൊയിലാണ്ടി മുത്താമ്പി പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂർ മമ്മുവിൻ്റെ മകൻ മന്ദകാവ് എലങ്കവൽ അബ്ദുറഹിമാൻ (76) എന്നയാളാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് മുത്താമ്പി പുഴയിലേക്ക് ഒരാൾ ചാടിയതായി നാട്ടുകാർ അറിയിച്ചത്. തുടർന്ന് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും  മീഞ്ചന്ത, വെള്ളിമാട് കുന്ന്, മുക്കം നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ  സേനയുടെ സ്കൂബ ടീം നടത്തിയ തെരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടുകൂടി നെല്യാടി പാലത്തിന് 250 മീറ്റർ അകലെ നിന്നും ബോട്ടിൽ പോകുകയായിരുന്ന വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടെത്തിയ വിവരം സേനയെ അറിയിക്കുന്നത്.
.
.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ  ഫയർ ആൻഡ് റെസ്ക്യു ഓഫീസർ മാരായ ജാഹിർ എം, ബിനീഷ് കെ, നിധിപ്രസാദി ഇ എം, സിജിത്ത് സി, അമൽദാസ്, രജീഷ് വി പി, ഷാജു കെ, അഭിലാഷ്, നിഖിൽ, റഹീഷ്, മനുപ്രസാദ്, ശരത്, അഖിൽ ഹോം ഗാർഡുംമാരായ അനിൽകുമാർ, രാജേഷ്, പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news