പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വടകരയിൽ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി

പഹൽഗാം ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ട് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും ദീപം തെളിയിക്കുകയും ചെയ്തു. പഹൽഗാമിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും അതിന് തക്കതായ മറുപടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സർക്കാർ നൽകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി ആർ
പ്രഫുൽ കൃഷ്ണ പറഞ്ഞു.

കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി പി പി മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ ദിലീപ്, എസ് ആർ ജയികിഷ്, വടകര മണ്ഡലം പ്രസിഡണ്ട് പ്രിയങ്ക, പി പി വ്യാസൻ, ടി പി രാജേഷ്, പി കെ സിന്ധു, സുരക്ഷിത ടിപി, വിപിൻ ചന്ദ്രൻ, ഷൽനേഷ്, കെ അനൂപ്, രഗിലേഷ് അഴിയൂർ എന്നിവ സംസാരിച്ചു.
