KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും, 20,000 രൂപ പിഴയും

കോഴിക്കോട്: വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും, 20,000 രൂപ പിഴയും. ഗുരുവായൂരപ്പൻ കോളേജ് സ്വദേശിയും ഇപ്പോൾ മടവൂർ താമസിക്കുന്നതുമായ രജിലേഷ് (33) നെയാണ് വടകര NDPS  കോടതി ശിക്ഷ വിധിച്ചത്.
2019 ഒക്ടോബർ 3-ാം തിയ്യതി ടൌൺ പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വെച്ച് വില്പനയ്ക്കായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവും, 6 ഗ്രാം MDMA യും സഹിതം പിടികൂടിയ പ്രതി ടൌൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്ന ഉമേഷ്. എയുടെ നേതൃത്വത്തിൽ SI പ്രകാശൻ ASI മുഹമ്മദ് സബീർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Share news