അയൽവാസിയെ കൊലപെടുത്തി കേരളത്തിലേക്ക് മുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

വടകര: അയൽവാസിയെ കൊലപെടുത്തി കേരളത്തിലേക്ക് മുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശിയെ വടകര പൊലീസിൻ്റ സഹായത്തോടെ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടി. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിച്ച് താമസിച്ചിരുന്ന പ്രതി ജെന്നി റഹ്മാനെയാണ് പൊലീസ് പിടികൂടിയത്.

വാടക ക്വാട്ടേഴ്സിൽ താമസിച്ച് നിർമ്മാണ ജോലികൾ ചെയ്ത് വന്ന ജെന്നി റഹ്മാനെ രക്ഷപെടാനുള്ള ശ്രമത്തിനിടെ മൽപിടുത്തത്തിനൊടുവിലാണ് പൊലീസ് കീഴ്പെടുത്തിയത്. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കൊലപെടുത്തി ശേഷം ജെന്നി റഹ്മാനും ഉമ്മയും നാടുവിടുകയായിരുന്നു. ഉമ്മയെ കണ്ടെത്താനായില്ല. കൊലപാതകത്തിന് ശേഷം ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ചോമ്പാലിൽ എത്തിയത്.

