KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ പ്രഭാത വ്യായാമ കൂട്ടായ്മ

മേപ്പയ്യൂർ: പ്രഭാത വ്യായാമ കൂട്ടായ്മയായ Mec 7 ഹെൽത്ത് ക്ലബ് മേപ്പയൂർ യൂണിറ്റ് നൂറാം ദിനാഘോഷം നടത്തി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. Mec7 നോർത്ത് സോണൽ കോ-ഓഡിനേറ്റർ ഡോ. ഇസ്മയിൽ മുജദ്ദിദി വ്യായാമ സന്ദേശം നൽകി. യോഗത്തിന് ചെയർമാൻ എം.കെ. കുഞ്ഞമ്മദ് ആധ്യക്ഷ്യത വഹിച്ചു.
.
.
മേഖല കോ-ഓഡിനേറ്റർ നിയാസ് എകരൂൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ട്രെയിനർമാരായ ജാബിർ, അഷറഫ് എന്നിവർ സംസാരിച്ചു. യൂണിറ്റ് കോ-ഓഡിനേറ്റർ ടി.കെ.അബ്ദുറഹ്മാൻ സ്വാഗതവും ഏരിയ കോ- ഓഡിറ്റോർ രതീഷ് അടിയോടി നന്ദിയും പറഞ്ഞു.
Share news