KOYILANDY DIARY.COM

The Perfect News Portal

‘അന്വേഷണവുമായി സഹകരിക്കും നിയമപരമായി പരാതി നല്‍കില്ല’: വിന്‍സി അലോഷ്യസ്

ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോക്ക് എതിരായ അന്വേഷണവുമായി സഹകരിക്കുമെന്നും നിയമപരമായി പരാതി നല്‍കില്ലെന്നും വിന്‍സി അലോഷ്യസ്. തന്റെ പരാതി ആഭ്യന്തര കമ്മിറ്റി അന്വേഷിച്ചു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ചലച്ചിത്ര മേഖലയില്‍ ലഹരി ഉപയോഗം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിന്‍സി പ്രതികരിച്ചു. സൂത്രവാക്യം സിനിമയുടെ പ്രമോഷനുമായി വിന്‍സിയും ഷൈനും സഹകരിക്കുന്നില്ലെന്ന് നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗുള പറഞ്ഞു.

ഷൈന്‍ ടോം ചാക്കോക്ക് എതിരെ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് സിനിമ മേഖല ലഹരി ഉപയോഗം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതി ചോര്‍ന്നത് സജി നന്ത്യാട്ടു വഴിയാണെന്ന് സംശയിച്ചതില്‍ ഖേദം പ്രകടിപ്പിച്ചു.

 

സൂത്രവാക്യം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഈസ്റ്റര്‍ ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്റര്‍ വിന്‍സി അലോഷ്യസും ഷൈന്‍ ടോം ചാക്കോയും ഷെയര്‍ ചെയ്തിരുന്നില്ലെന്നും സിനിമയുടെ പ്രമോഷന്‍ വര്‍ക്കുമായി ഇരുവരും സഹകരിക്കുന്നില്ലെന്നും നിര്‍മാതാവ് ശ്രീകാന്ത്. സൂത്രവാക്യം സിനിമ സെറ്റിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമയുടെ ആഭ്യന്തര കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന ഫിലിം ചേംബര്‍ മോണിറ്ററി യോഗത്തില്‍ പരിശോധിക്കും.

Advertisements
Share news