കൊണ്ടംവളളി ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിക്കുന്നതിനിടയിൽ പരിക്കേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടംവളളി ക്ഷേത്ര മഹോത്സവത്തിൽ കതിന പൊട്ടിക്കുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു. കൊണ്ടംവളളി മീത്തൽ ഗംഗാധരൻ നായർ (75) ആണ് മരിച്ചത്. കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നു. ഏപ്രിൽ 15 നായിരുന്നു അപകടം ഉണ്ടായത്. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണ് മേലൂർ കൊണ്ടംവളളി ക്ഷേത്രം. ഭാര്യ: സുശീല. മക്കൾ: സുദീപ് (ബഹറിൻ) ഷൈജു (കേരള പോലിസ്). മരുമക്കൾ: ധന്യ, ഹരിത.
