KOYILANDY DIARY.COM

The Perfect News Portal

ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’ ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ

ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് വിരുന്നൊരുക്കി അടുത്തയാഴ്ച ആകാശത്ത് ‘സ്മൈലി ഫെയ്സ്’ ഗ്രഹ വിന്യാസം ദൃശ്യമാകും. ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്. സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ പറയുന്നത്. ലോകത്തെവിടെ നിന്നും ‘സ്മൈലി ഫെയ്സ്’ കാണാൻ സാധിക്കും. എന്നാൽ ഇത് കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.

ഏപ്രിൽ 25 ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലായിരിക്കും ആകാശ സ്മൈലി പ്രത്യക്ഷപ്പെടുകയെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ സംഭവമുണ്ടാകുക. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും.

Share news