KOYILANDY DIARY.COM

The Perfect News Portal

സൈക്കിൾ മോഷണം പോയ ചിന്നൻ നായർക്ക് പുതിയ സൈക്കിൾ നൽകി “കൊല്ലം ലൈവ് “വാട്ട് സാപ്പ് കൂട്ടായ്മ

കൊയിലാണ്ടി: ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ. ചാരിറ്റി – വിദ്യഭ്യാസ മേഖലകളിൽ പന്ത്രണ്ട് വർഷം പിന്നിടുന്ന കൊല്ലം ലൈവ് വാട്സ്സപ്പ് കൂട്ടായ്മയാണ് ചിന്നൻ നായർ എന്ന കീഴേൽ വിശ്വനാഥന് സൈക്കിൾ നൽകി സമൂഹ മനസ്സുകൾക്ക് പ്രചോദനമായത്. പതിനാലാമത്തെ വയസ്സിലാണ് തൊഴിൽ ആവശ്യാർത്ഥം ചിന്നൻ നായർ സൈക്കിളിൽ യാത്ര തുടങ്ങിയത്. 

ഇന്നും മുടക്കം വരുത്താതെ സൈക്കിളിൽ യാത്ര തുടരുകയാണിദ്ദേഹം. താൻ ഓടിച്ചിരുന്ന സൈക്കിൾ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടു. സംഭവം വിശ്വനാഥൻ്റെ സുഹൃത്തുക്കൾ  “കൊല്ലം ലൈവ് “വാട്ട് സാപ്പ് കൂട്ടായ്മയുടെ അഡ്മിൻ ആയ അൻസാർ കൊല്ലത്തെ അറിയിക്കുകയായിരുന്നു. അദ്ദേഹം വിഷയം കൊല്ലം ലൈവിൽ പങ്ക് വെച്ചു. മണിക്കുറുകൾക്കകം ചിന്നൻ നായർക്ക് പുത്തൻ സൈക്കിൾ വാങ്ങാൻ അംഗങ്ങൾ പണം സ്വരൂപിച്ച് നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലിസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ സൈക്കിൾ ചിന്നൻ നായർക്ക് കൈമാറി. ചടങ്ങിന് ഓൺലൈൻ വഴി ഷാഫി പറമ്പിൽ എം പി ആശംസ അറിയിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ രാജേഷ് കീഴരിയൂർ, ഹാശിം പുന്നക്കൽ, ടി വി ബദറുദ്ദീൻ, അബൂബക്കർ മശ്രിഖ്, എം ഹമീദ് എന്നിവർ സംബന്ധിച്ചു.

Share news