‘സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണം’: എം എ ബേബി

സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമൂഹത്തിൽ തിരുത്തപെടേണ്ട പ്രവണതകൾ ഉണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാനല്ല നോക്കേണ്ടത്. ആര് ജനലിലൂടെ ചാടി എന്നുള്ളതല്ല. സമൂഹത്ത് ലഹരി ഉപയോഗം കുറയണം എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രശ്നം എന്ന നിലയിൽ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര താരങ്ങൾ മാതൃകയാകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.

വഖഫ് ബിൽ ബേദഗതി വിഷയം ബിജെപിക്കേറ്റ പ്രഹരമാണ് സുപ്രീം കോടതി വിധി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം. ആർഎസ്എസ് നേതാക്കളെയല്ല നഗരസഭാ ആരാധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. തീക്കളിയാണ് ബിജെപി സർക്കാർ നടത്തുന്നത്. സുപ്രീം കോടതി ഇത്ര എങ്കിലും ഇടപെട്ടത് ആശ്വാസമാണ്. മോദിയും അമിത് ഷായും തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

