KOYILANDY DIARY.COM

The Perfect News Portal

ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി

ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നുമാണ് താരം ഇറങ്ങിയോടിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ആയിരുന്നു പരിശോധന.

സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.

 

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisements

 

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

Share news