ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ലഹരി വിരുദ്ധ സമിതി അംഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മർദനമേറ്റത്. മൂന്നുപേർ ചേർന്നാണ് അക്രമിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
