KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂരില്‍ വീട്ടുമുറ്റത്ത് നി‍ര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു.

കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നി‍ര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു. പെരുവട്ടൂര്‍ നടേരി റോഡില്‍ കരിവീട്ടില്‍ ‘പുണ്യശ്രീ’ കുഞ്ഞിക്കണാരന്‍റെ ഉടമസ്ഥതയിലുള്ള KL 56 Z 3324 നമ്പര്‍ ഗുഡ്സ് ഓട്ടോയാണ് അജ്ഞാത‍ര്‍ പുലര്‍ച്ചെ 3 മണിക്ക് തീവെച്ച് നശിപ്പിച്ചത്. ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു. പുതിയ ഓട്ടോ എടുത്തിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Share news