KOYILANDY DIARY.COM

The Perfect News Portal

നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയായ കുറ്റിക്കാട്ടൂർ ഉള്ളാട്ടിൽ ജിതിൻ റൊസാരിയോ (27) നെ കാപ്പ ചുമത്തി ജയിലിലടച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്ത് KAAPA നിയമപ്രകാരം ജയിലിലടച്ചത്.  
പ്രതിയ്ക്ക് കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളേജ്, കസബ, ഫറോക്ക്, കുന്ദമംഗലം എന്നീ സ്റ്റേഷനുകളിലായി വീട്ടിൽ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏൽപ്പിക്കുകയും, നാശനഷ്ടം വരുത്തുകയും ചെയ്തതിനും, അന്യായമായി തടഞ്ഞുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാരകായുധം ഉപയോഗിച്ച് അക്രമിച്ചതിനും, മാരക മയക്കുമരുന്നു്, മദ്യം എന്നിവ ഉപയോഗിച്ച് പൊതു സ്ഥലത്ത് ബഹളം വെക്കുകയും പോതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തയിനും, വീട്ടിൽ കയറി ഭീഷണിപ്പെടുത്തി വാഹനങ്ങളും മറ്റും തീയിട്ടു നശിപ്പിച്ചതിനും കവർച്ച ചെയ്തതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ട്.
ഫിബ്രവരിമാസം തിരിച്ചിലങ്ങാടിയിലുള്ള വീട്ട് മുറ്റത്ത് അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ കത്തിച്ച കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരികെയാണ് KAAPA നിയമപ്രകാരം അറസ്റ്റിലായത്. തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയിൽ നിരവധി കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്നാണ് പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് KAAPA നടപടി സ്വീകരിച്ചത്.
പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ, കോഴിക്കോട് സിറ്റി സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
Share news