KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; രണ്ട് മരണം

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.

ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വെച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ തിരച്ചിലിലാണ് അംബികയെയും സതീഷിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് കുടുംബാംഗങ്ങളെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 

ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പൊലീസും ഉള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സിസിഎഫിനോട് നിര്‍ദേശിച്ചു വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഉന്നതിയിലെ 20 വയസുകാരന്‍ സെബാസ്റ്റ്യന്‍ കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയ സെബാസ്റ്റ്യനും രണ്ട് സുഹൃത്തുക്കളും ആനയ്ക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു. തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആന തിരിഞ്ഞ് സെബാസ്റ്റ്യന്റെ അടുത്തേക്ക് ഓടിയെത്തി തുമ്പിക്കൈ കൊണ്ട്എടുത്ത് എറിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ കൂടി ജീവന്‍ നഷ്ടമായത്.

Advertisements
Share news