KOYILANDY DIARY.COM

The Perfect News Portal

കുവൈത്തിൽ നിന്ന് ബഹറൈനിലേക്കുള്ള യാത്രക്കിടെ യുവാവ് മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യവസായിയായ കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിൻ്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) യാത്രക്കിടെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും ബിസിനസ് ആവശ്യാർത്ഥം ബഹ്റൈനിലെത്തിയതായിരുന്നു. പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
.
മൃതദേഹം സൽമാനിയ ആസ്പത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നറിയുന്നു. ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞ്  സൗദിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു മരണം. മാതാവ് ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ ഫസ്‌ലാൻ (ജോർജ്ജിയ) ഫായിഖ് (കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നു.
Share news