KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാറിൽ വിൽപനക്കായി കൊണ്ടു വന്ന എംഡിഎം എ യുമായി മൂന്ന് പേർ പിടിയിൽ. വലിയങ്ങാടി ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ യുമായി ബേപ്പൂർ പെരച്ചനങ്ങാടി സ്വദേശി അദീപ് മഹലിൽ അദീപ് മുഹമദ്ദ് സാലി കെ. പി (36), അരക്കിണർ സ്വദേശി മാത്തോട്ടം വലിയകത്ത് ഹൗസിൽ സർജിത്ത് കെ (34), പയ്യാനക്കൽ സ്വദേശി കുറ്റിക്കാട് നിലം പറമ്പ് ഷിഫാസ് ഹൗസിൽ മുഹമദ്ദ് നഹൽ (30) എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗൺഎസ് ഐ സുലൈമാൻ ബി യുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പിടികൂടിയത്. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 41 ഗ്രാം എം ഡി എം എ  പിടികൂടിയത്.
പിടികൂടിയ അദീപിന് മുമ്പ് കുന്ദമംഗലം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കളവ് കേസുണ്ട്. ഡാൻസാഫ് അംഗങ്ങളായ എസ്. ഐ  അബ്ദുറഹ്മാൻ കെ, എ എസ് ഐ അനീഷ് മുസ്സേൻ വീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, സരുൺ കുമാർ പി കെ, ലതീഷ് എം കെ, ഷിനോജ് എം, ശ്രീശാന്ത് എൻ കെ, അഭിജിത്ത് പി, അതുൽ ഇ വി, തൗഫീക്ക് ടികെ, ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ കെ എം, ടൗൺ എസ് ഐമാരായ ഷബീർ, കിരൺ, എ.എസ് ഐ സജീവൻ, എസ്.സി പി.ഒ മാരായ ബിനിൽ കുമാർ, വിജീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Share news