KOYILANDY DIARY.COM

The Perfect News Portal

മികച്ച ഒന്നാം ക്ലാസുകാർക്കുള്ള മികവഴക് സംസ്ഥാന പുരസ്കാരം നേടി വിൻസി ടീച്ചർ

ഒന്നാം ക്ലാസിലെ വിശിഷ്ട അധ്യാപനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന മികവഴക് സംസ്ഥാന പുരസ്കാരം മേപ്പയൂർ എൽ പി സ്കൂളിലെ വിൻസി ടീച്ചർക്ക്. നേമം ഗവ. യുപി സ്കൂളിൽ വെച്ച് ഒന്നഴക് അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ഒന്നഴക് പരിപാടിയിൽ ആണ് തെരഞ്ഞെടുത്ത അധ്യാപകരെ ആദരിച്ചത്.
ഒന്നാം ക്ലാസിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്കും, മികച്ച പ്രബന്ധാ അവതരണത്തിനുമാണ് പുരസ്കാരം. മൊമെന്റോയും പ്രശസ്തിപത്രവും എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശിൽ നിന്ന്‌ ഏറ്റുവാങ്ങി. എസ് സി ആർ ടി സി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം കോഡിനേറ്റർ ഡോക്ടർ രാമകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാകുമാരി, ഡോ. കലാധരൻ ടി പി, അമുൽ റോയ്, എം സോമശേഖരൻ നായർ, മൻസൂർ, പ്രേംജിത്, സൈജ എസ് തുടങ്ങിയവർ സംസാരിച്ചു.
Share news