വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി : വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ കേസിൽ കൊയിലാണ്ടി സ്വദേശി ആബിദ് (28) നെ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആബിദ് പണം നല്കി വാങ്ങി മടുത്തപ്പോളാണ് സ്വയം കഞ്ചാവ് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.
130 സെന്റിമീറ്റര്‍ നീളമുള്ള രണ്ടു കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെടുത്തത്. പൂവണിഞ്ഞ് ഉപയോഗത്തിനായി പാകമായ ചെടികളായിരുന്നു ഇവ. ഷാഡോ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് റെയിഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ കെവിജയന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി രാമകൃഷ്ണന്, ടി പി ബിജുമോന്, എം സജീവന്, സിവിജയന്, എക്സൈസ് ഡ്രൈവര്‍ ഒ ടി മനോജ് എന്നിവര്‍ പങ്കെടുത്തു.

