കണ്ണൂർ: പാപ്പിനിശേരിയിൽ ബസിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഇതര സംസ്ഥാനക്കാരായ രണ്ട് പേർ അറസ്റ്റിൽ. അസം സ്വദേശികളായ രാം സരൺ സായി (36), സുശീൽ കുമാർ (40) എന്നിവരാണ് പിടിയിലായത്. വളപട്ടണം പൊലീസിൻ്റെ നേത്യത്വത്തിൽ ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.